ശ്രീ നാരായണ വിലാസം വായനശാല, അലവിൽ (സ്ഥാപിതം- 1926)
SREE NARAYANAVILASAM VAYANASHALA, ALAVIL (SINCE - 1926)
ഒരു പ്രസ്ഥാനവും സ്വയമേവ രൂപം കൊള്ളുന്നതല്ല. അതിൻ്റെ പിന്നിൽ ബോധപൂർവമായ പ്രവർത്തനം നിശ്ചയമായും നടന്നിരിക്കും. അലവിൽ പ്രവർത്തിച്ചു വരുന്ന ശ്രീ നാരായണ വിലാസം വായനശാലയുടെ സ്ഥിതിയും അതിൽ നിന്നും വ്യത്യസ്തമല്ല.
അജ്ഞാന അന്ധകാരത്തെ നിർമാർജനം ചെയ്യാൻ വിജ്ഞാന ദീപ പ്രഭാങ്കുരം ജ്വലിപ്പിക്കണം എന്ന സാത്വിക വീക്ഷണത്തെ ഉൾക്കൊണ്ട് 1925 ൽ അലവിൽ പ്രദേശത്തുള്ള പുതിയ കാവ് മാരിയമ്മ കോവിൽ ക്ഷേത്രത്തി൯റെ ഓഫീസിൽ സമ്മേളിച്ച അക്കാലത്തെ വിവേകോദയ സംഘത്തി൯റെ ഒരു സാധാരണ യോഗത്തിൽ വെച്ചാണ് ഒരു വായനശാല വേണം എന്ന ആശയത്തി൯റെ മുളപൊട്ടിയത് .അതിനാൽ സരസ്വതിയുടെ രൗദ്ര രൂപമായ ഭദ്രകാളിയുടെ ആസ്ഥാനത്ത് ഉൽഭവമായ മറ്റൊരു സരസ്വതി ക്ഷേത്രമാണ് ശ്രീ നാരായണ വിലാസം വായനശാല എന്ന് കാണാവുന്നതാണ് .ശ്രീ നാരായണ ഗുരുവി൯റെ പേരും പ്രശസ്‌തിയും ഒരു പക്ഷേ ഇന്നെത്തെക്കാൾ വ്യാപകമായിരുന്നു അക്കാലത്ത് ,വായനശാലക്ക് മറ്റൊരു പേര് അന്വേഷിക്കേണ്ടി വന്നിട്ടുണ്ടായിരിക്കയില്ല .മാത്രവുമല്ല ,അന്ന് Read More>









